വിജയ് രൂപാണിയെ നേരിടാൻ രാജ്ഗുരു; കോൺഗ്രസ് ആവേശത്തിൽ

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ സംസ്ഥാനം ഉറ്റുനോക്കുന്ന മൽസരമാണ് രാജ്കോട്ട് വെസ്റ്റിൽ. ഇവിടെ മുഖ്യമന്ത്രി വിജയ് രൂപാണിയെ നേരിടുന്നത് രാജ്കോട്ട് ഈസ്റ്റിലെ സിറ്റിങ് എം.എൽ.എ ഇന്ദ്രനീൽ രാജ്ഗുരുവാണ്. ഗുജറാത്തിലെ ഏറ്റവും സമ്പന്നനായ സാമാജികനാണ് രാജ്ഗുരു. 

കോൺഗ്രസ് ഉൽസാഹത്തിലാണ് രാജ്കോട്ട് വെസ്റ്റിൽ .മുഖ്യമന്ത്രി വിജയ് രൂപാണിയെ നേരിടാൻ കരുത്തനെ ത്തന്നെ അവർക്ക് കിട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാജ്കോട്ട് ഈസ്റ്റിൽ ബി.ജെ.പിയെ തറപറ്റിച്ച ഇന്ദ്രനീൽ രാജ്ഗുരു. 141 കോടി രൂപയുടെ ആസ്തിയാണ് രാജ്ഗുരു പ്രഖ്യപിച്ചത്. പോസ്റ്ററുകളിലും മറ്റും മറ്റാരുമില്ല. രാജ്ഗുരു മാത്രം. രാഹുൽ ഗാന്ധിയോ സോണിയയോ പോലുമില്ല. പണ്ടേതനിപ്പിടിയിലാണ് വിശ്വാസം. ജയിച്ച മണ്ഡലം മാറിയതിനും കാരണമുണ്ട് 

എന്നാൽ മണ്ഡല ചരിത്രം കോൺഗ്രസിന് അനുകൂലമല്ല 1985 ന് ശേഷം ഇവിടെ കോൺഗ്രസ് ജയിച്ചിട്ടല്ല. 2002 ൽ ഇവിടെ ഉപതിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയും ജയിച്ച് മുഖ്യമന്ത്രിയായമണ്ഡലം.ഇക്കുറി ആദ്യദിനങ്ങളിൽ തന്നെ അദ്ദേഹം ഇവിടെ പ്രചാരണത്തിന് എത്തിയിരുന്നു. മുഖ്യമന്ത്രി രൂപാണിയും രാജ്കോട്ടിലെ പ്രചാരണം പൂർത്തിയാക്കി മറ്റ് മണ്ഡലങ്ങളിലേക്ക് കടന്നു. ലാലിലിമ്ഡ സംവരണ മണ്ഡലത്തിൽ വെച്ചാണ് ഞങ്ങൾ അദ്ദേഹത്തെ കണ്ടത്.