പഴയിടത്തിൻറെ കൈപ്പുണ്യത്തിൽ വയറും മനസുംനിറഞ്ഞ് അനാഥകുരുന്നുകൾ

പഴയിടത്തിൻറെ കൈപ്പുണ്യത്തിൽ വയറും മനസുംനിറഞ്ഞ് ഒരുകൂട്ടം അനാഥകുരുന്നുകൾ. മുംബൈയിൽ സന്നദ്ധസംഘടനയൊരുക്കിയ പരിപാടിയിലാണ് പഴയിടം മോഹനൻ നമ്പൂതിരി കുട്ടികൾക്കായി സദ്യവട്ടമൊരുക്കിയത്. നാക്കിലയിൽ വിളമ്പിയ മലയാളത്തിൻറെ രുചി ആവോളംആസ്വദിച്ചു കുരുന്നുകൾ. ഇതുവരെകാണാത്ത വിഭവങ്ങൾ ഓരോന്നായി മുന്നിലെത്തിയപ്പോൾ മനസുനിറഞ്ഞപുഞ്ചിരിയും കൗതുകവും മുഖത്ത്. 

ബാന്ദ്രയിലെ വെൽഫെയർ സൊസൈറ്റി ഫോർ ഡസ്റ്റിറ്റ്യൂട്ട് ചിൽഡ്രൺ എന്ന സ്ഥാപനത്തിലെ മുന്നൂറോളം കുട്ടികള്‍ക്കാണ് സദ്യവിളമ്പിയത്. വിശക്കുന്നവയറിന് അന്നമാകുന്നതിനേക്കൾ പുണ്യംവേറെയില്ലെന്ന്, ഇതിനോടകം ഒരുകോടികുട്ടികൾക്ക് സദ്യവിളമ്പിയ പാചകകലയുടെ കുലപതി. 

നവിമുംബെയിലെ വേദായു സെൻറർ ഫോർ ആയുർവേദിക് എക്സലൻസും, എക്സ്2 കോൺസെപ്റ്റ്സും ചേർന്നാണ് പരമ്പരാഗത കേരളസദ്യ, അനാഥകുഞ്ഞുങ്ങൾക്കായി ഒരുക്കിയത്.