E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

നഗരത്തെ ഞെട്ടിച്ച് റോ‍ഡില്‍ ഒരു മല്‍സ്യകന്യക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബെംഗളൂരു നഗരത്തെ ഞെട്ടിച്ച് റോ‍ഡില്‍ ഒരു മല്‍സ്യകന്യക. കനത്തമഴയില്‍ നഗരനിരത്തുകളില്‍ രൂപപ്പെട്ട കുഴിയിലാണ് മല്‍സ്യകന്യക പ്രത്യക്ഷപ്പെട്ടത്. മരണക്കുഴികള്‍ അടയ്ക്കാത്തതിലുള്ള പ്രതിഷേധവുമായാണ് മല്‍സ്യകന്യകയുടെ വരവെന്ന് അല്‍പം കഴിഞ്ഞാണ് മനസിലായത്. 

തിരക്കുപിടിച്ച് പായുന്ന ബെംഗളുരു നഗരവാസികളെ നിശ്ചലമാക്കി റോ‍ഡിലെ കുഴിക്കരികില്‍ ഒരു മല്‍സ്യകന്യ ഇരിക്കുന്നു. ഇതിലും പറ്റിയൊരിടം ഏഴുസമുദ്രങ്ങളിലും കണ്ടിട്ടില്ലെന്ന ഭാവത്തോടെ. ബാദല്‍ നഞ്ചുണ്ടസാമിയെന്ന കലാകാരന്റെ നേതൃത്തിലാണ്കുഴിയടയ്ക്കാത്തതിനെതിരെ കബ്ബണ്‍ പാര്‍ക്കിന് സമീപം മല്‍സ്യകന്യകയെ ഇറക്കി കലാപരമായി പ്രതിഷേധിച്ചത്. 

ബെംഗളൂരു നഗരത്തില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് 15,000ത്തോളം കുഴികള്‍ രൂപപ്പെട്ടുവെന്നാണ് കണക്ക്. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെട്ട് അഞ്ചുപേരാണ് ഇതിനിടെ മരിച്ചത്. എന്നിട്ടും കുഴിയടയ്ക്കാന്‍ മാത്രം നടപടിയില്ല. ഏതായാലും പ്രതിേഷേധം ഫലം കണ്ടു. പതിനഞ്ച് ദിവസത്തിനകം കുഴികളടയ്ക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി.