സുകുമാര്‍ അഴീക്കോടിന്റെ പേരിലുള്ള തൃശൂര്‍ എരവിമംഗലത്തെ റോഡിനോട് അവഗണന. റോഡിന് വീതി കൂട്ടാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച 85 ലക്ഷം രൂപ ഇതുവരെ ഉപയോഗിച്ചില്ല.
സുകുമാര്‍ അഴീക്കോടിന്റെ വീടിനു മുമ്പിലുള്ള റോഡാണിത്. അഴീക്കോടിന്റെ പേരില്‍ തന്നെയാണ് റോഡ്. 650 മീറ്റര്‍ ദൂരം. വഴിയരികിലെ കനാല്‍ മാറ്റി സ്ഥാപിച്ച് റോഡിനു വീതി കൂട്ടാനായിരുന്നു പദ്ധതി. ഇതിനായി 85 ലക്ഷം രൂപ അനുവദിച്ചത് 2015ല്‍. അഴീക്കോടിന്റെ വീട് സ്മാരക മന്ദിരമാക്കി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പക്ഷേ, ഇതിലേക്കുള്ള റോഡിന്റെ വീതി കൂട്ടാന്‍ മുന്‍കയ്യെടുത്തില്ല. നാല്പതോളം വീട്ടുകാര്‍ റോഡിന് വീതി കൂട്ടണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങള്‍ പലതു നല്കി. എന്നാല്‍ , നാളിതുവരേയും നിവേദനങ്ങള്‍ കണ്ടമട്ടില്ല.
അഴീക്കോട് മാഷുണ്ടായിരുന്നെങ്കില്‍ ഒറ്റ ഫോണ്‍ കോളില്‍ നേരെയാകേണ്ട റോഡാണിതെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടു വാഹനങ്ങള്‍ക്കു ഒരേ സമയം ഇതുവഴി പോകാന്‍ കഴിയില്ല. 85 ലക്ഷം രൂപ ഇനിയും ചെലവഴിക്കാത്തതിനാല്‍ പാഴായെന്നാണ് നാട്ടുകാര്‍ക്കു കിട്ടിയ മറുപടി. അഴീക്കോടിനുള്ള ആദരം മുന്‍നിര്‍ത്തിയെങ്കിലും അദ്ദേഹത്തിന്റെ പേരിലുള്ള റോഡു നന്നാക്കണമെന്നാണ് നാട്ടുകാരുടെ അഭ്യര്‍ഥന.