ഡി.എം.കെ മുഖപത്രമായ മുരസോലിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം അപൂര്‍വ സംഗമത്തിന് വേദിയായി. എം.കെ.സ്റ്റാലിനൊപ്പം നടന്‍ കമല്‍ഹാസന്‍ വേദി പങ്കിട്ടപ്പോള്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് സദസിലിരുന്നാണ് ചടങ്ങിന്‍റെ ഭാഗമായത്.
ചെന്നൈ കലൈവാനര്‍ അരങ്ങം സാക്ഷിയായത് ചരിത്ര നിമിഷത്തിനാണ്. പ്രമുഖ പത്രമായ മുരസൊലിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ വേദി രാഷ്ട്രീയ സാസ്കാരിക സിനിമ രംഗങ്ങളിലെ പ്രമുഖരാല്‍ നിറഞ്ഞു. എം.കെ.സ്റ്റാലിന്‍ അധ്യക്ഷനായ വേദിയില്‍ നടന്‍മാരായ കമല്‍ഹാസന്‍, പ്രഭു മാധ്യമപ്രവര്‍ത്തകരായ എന്‍.റാം, നക്കീരന്‍ ഗോപാലന്‍, അരുണ്‍ റാം തുടങ്ങി നിരവധി പേര്‍ പങ്കുചേര്‍ന്നു. എല്ലാവരെയും ഒന്നിച്ചുനിര്‍ത്തുന്ന പുതിയ സംസ്കാരത്തിന് സ്റ്റാലിന്‍ തുടക്കമിടുന്നു എന്നായിരുന്നു കമലിന്‍റെ വാക്കുകള്‍.
സദസിലിരുന്ന രജനീകാന്തിനെ വേദിയിലേക്ക് ക്ഷണിച്ച് സ്റ്റാലിന്‍ ആദരിച്ചു. പ്രസംഗങ്ങളെല്ലാം ശ്രദ്ധയോടെ കേട്ട സ്റ്റൈല്‍ മന്നന്‍ ഇഷ്ട പ്രസംഗഭാഗങ്ങള്‍ക്കെല്ലാം കയ്യടി നല്‍കി. സ്റ്റാലിനോപ്പം മകനും നടനുമായ ഉദയനിധി സ്റ്റാലിനും വേദിയില്‍ നിറഞ്ഞുനിന്നു.