ദുബായ് മെട്രോയിലും ട്രാമിലും ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു

ദുബായ് മെട്രോയിലും ട്രാമിലും ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു. നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി ആർടിഎ വ്യക്തമാക്കി. ഇലക്ട്രിക് സ്കൂട്ടറുകൾ അശ്രദ്ധമായി ഓടിക്കുന്നത് ഒട്ടേറെ അപകടങ്ങൾക്ക് വഴിവയ്ക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് തീരുമാനം. ഇ സ്കൂട്ടറിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് ഈമാസം 14ന് ദുബായ് മെട്രോയുടെ സേവനം ഏറെ നേരം തടസ്സപ്പെട്ടിരുന്നു. 

അതേസമയം ഇലക്ട്രിക് സ്കൂട്ടർ, സൈക്കിളുകൾ എന്നിവ ഉപയോഗിക്കുന്നവർ വരുത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്താൻ ദുബായിൽ ഈമാസം മുതൽ പുതിയ സംവിധാനം ഏർപ്പെടുത്തും. ഇതിനായി നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകളെയാണ് ഉപയോഗിക്കുക. നിയമലംഘനം കണ്ടെത്തി പൊലീസിന്റെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അഞ്ചു സെക്കന്റിനുള്ളിൽ വിവരം കൈമാറാൻ ഇത്തരം റോബോട്ടുകൾക്ക് കഴിയും.

Dubai bans e-scooters in metro