‘ഇന്ത്യാ- ക്യൂബ വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കും’

ഇന്ത്യാ- ക്യൂബ വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്നും  ക്യൂബയിൽ മലയാളികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇടപെടുമെന്നും ഐസിഎൽ ഫിൻകോർപ്പ് സിഎംഡി, അഡ്വ. കെ.ജി.അനിൽകുമാർ.  ക്യൂബയിലെ ഇന്ത്യൻ ട്രേഡ് കമ്മിഷണർ ആയി നിയമിതനായശേഷം ദുബായിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.  ദുബായ് സിറ്റിസൻസ് ആൻഡ് റെസിഡന്റ്‌സിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. യുഎഇയിലെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. ഐപിഎ സ്ഥാപകനും മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എ കെ ഫൈസൽ പൊന്നാട അണിയിച്ചു. ​