കോവിഡ് വ്യാപനം ശക്തം; കുവൈത്തിലും ഖത്തറിലും നിയന്ത്രണങ്ങൾ ഇന്നു മുതൽ

കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ കുവൈത്തിലും ഖത്തറിലും വീണ്ടും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്നു മുതൽ നിലവിൽ വരും. 

കുവൈത്തിൽ രണ്ടാഴ്ചത്തേക്ക് വിദേശികൾക്ക് പ്രവേശിക്കാനാകില്ല. ഖത്തറിൽ വാണിജ്യ സ്ഥാപനങ്ങളിലും സർക്കാർ സ്വകാര്യ ഓഫീസുകളിലും നിയന്ത്രണങ്ങളോടെയായിരിക്കും പ്രവേശനം

കുവൈത്തിൽ ലോക്ഡൌണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. രണ്ടാഴ്ചത്തേക്ക് എല്ലാ വിദേശികൾക്കും കര, സമുദ്ര, ആകാശമാർഗങ്ങളിലൂടെ കുവൈത്തിലേക്ക് പ്രവേശിക്കാനാകില്ല. ആരോഗ്യപ്രവർത്തകർ, നയതന്ത്രഉദ്യോഗസ്ഥർ, കുവൈത്ത് സ്വദേശികളുടെ അടുത്ത ബന്ധുക്കൾ, സ്വദേശിവീടുകളിലെ ഗാർഹിക ജോലിക്കാർ എന്നിവർക്കു മാത്രമാണ് ഇളവ്. എല്ലാവാണിജ്യവ്യാപാരസ്ഥാപനങ്ങളും രാത്രി എട്ടുമുതൽ രാവിലെ അഞ്ചുവരെ അടച്ചിടും. മരുന്നുകടകൾ, ഭക്ഷ്യോത്പന്നങ്ങൾ വിൽക്കുന്ന ഇടങ്ങൾ എന്നിവ തുറന്നുപ്രവർത്തിക്കും. ഈ സമയത്ത് റസ്റ്ററൻറുകളിൽ ഹോം 

ഡെലിവറി മാത്രം അനുവദിക്കും. എല്ലാഒത്തുചേരലുകളും വിലക്കിയിട്ടുണ്ട്. ഖത്തറിൽ സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ 80 ശതമാനത്തില്‍ കൂടുതല്‍ പേര്‍ പാടില്ലെന്നാണ് നിർദേശം. അകംവേദികളിൽ അഞ്ചും പുറംവേദികളിൽ പത്തുപേരിലും കൂടുന്ന ഒത്തുചേരലുകൾ വിലക്കി. വിവാഹം അടക്കം 

ആഘോഷപരിപാടികളിലും കടുത്തനിയന്ത്രണങ്ങളുണ്ടാകും. മെട്രോ ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സൗകര്യങ്ങള്‍ 30 ശതമാനം ശേഷിയില്‍ തുടരും. വാണിജ്യ സമുച്ചയങ്ങളുടെ പ്രവര്‍ത്തന ശേഷി 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല. ഖത്തറിൽ കോവിഡിൻറെ രണ്ടാം ഘട്ടവ്യാപനം ശക്തമായാൽ വീണ്ടും ലോക്ഡൌൺ ഏർപ്പെടുത്തുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം വ്യക്തമാക്കി. അബുദാബിയിൽ സിനിമ തീയറ്ററുകൾ അടച്ചിട്ടു. ഷോപ്പിങ് മാളുകളിൽ 40 

ശതമാനത്തിലധികം പേരെ പ്രവേശിപ്പിക്കരുതെന്നാണ് നിർദേശം.