ലോക്ഡൗൺ പഠിച്ച് അതിജീവിച്ചു; 20 സർവകലാശാകളിലെ ഓൺലൈൻ കോഴ്സുകളിൽ ജയിച്ച് മിടുക്കി

കോവിഡ് കാലത്ത് വീട്ടിലിരുന്ന് പഠിക്കേണ്ടിവരുന്നത് പല വിദ്യാർഥികൾക്കും വിരസമായ അനുഭവമാണ്. എന്നാൽ, വീടിനുള്ളിലിരുന്ന് ലോകപ്രശസ്തമായ 20 സർവകലാശാകളിലെ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾ പഠിച്ചു വിജയിച്ച ഒരു മിടുക്കിയുണ്ട് പ്രവാസലോകത്ത്. മലപ്പുറം സ്വദേശിയും അബുദാബിയിലെ വിദ്യാർഥിനിയുമായ ഫാത്തിമ.കെ.നൌഫലാണ് ലോക്ഡൌൺ കാലം പഠിച്ച് അതിജീവിച്ചത്.

ദ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിനായിൽ നിന്ന് പൊസിറ്റീവ് സൈക്കോളജി, യൂണിവേഴ്സിറ്റി ഓഫ് കൊളോറാഡോയിൽ നിന്ന് ഹെൽത്ത് പ്രാക്ടിസെസ്, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്ന് ഫെമിനിസം ആൻഡ് സോഷ്യൽ ജസ്റ്റിസ്, തുടങ്ങി വിവിധ യൂണിവേഴ്സിറ്റിയിൽ നിന്ന് 20 ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾ വിജയിച്ചാണ് ഫാത്തിമ.കെ.നൌഫൽ അറിവിൻറെ കൈപിടിച്ച്  മഹാമാരിക്കാലത്തെ അതിജീവിച്ചത്.  

അബുദാബി ഇന്ത്യൻ സ്കൂളിലെ പത്താം ക്ളാസ് വിദ്യാർഥിനിയാണ് ഫാത്തിമ.   മലപ്പുറം പി.ഏസ്.എം.ഒ   കോളേജ് വഴിയാണ് ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾക്ക് സൌജന്യമായി ചേർന്നത്. 

പുതിയ അറിവുകൾ നേടാനായി എന്നതിനൊപ്പം പ്രശസ്തമായ സർവകലാശാലകളുടെ ഭാഗമായി പഠിക്കാനായതും അപൂർവഭാഗ്യമയി കരുതുകയാണ് ഈ കൊച്ചുമിടുക്കി