പ്രവാസികള്‍ക്ക് വീടുകളില്‍ ക്വാറന്‍ീനില്‍ കഴിയാം; മാര്‍ഗരേഖയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍

പ്രവാസികള്‍ക്ക് വീടുകളില്‍ ക്വാറന്‍ീനില്‍ കഴിയാമെന്ന് തരത്തില്‍ മാര്‍ഗരേഖയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. പ്രാഥമിക പരിശോധനക്ക് ശേഷം സത്യവാങ്മൂലം എഴുതി നല്‍കി വീട്ടിലയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുറത്തുനിന്നെത്തുന്നവര്‍ ക്വാറന്റീനില്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് രോഗികളുള്ള വീടും അതിനോടുള്ള വീടുകളും ചേര്‍ത്ത് കണ്ടയ്ന്‍മെന്‍് സോണാക്കും. 

വിദേശത്ത് നിന്നെത്തുന്ന പ്രവാസികള്‍ക്ക് പൂര്‍ണായും ഇനി മുതല്‍ ഹോം ക്വാറന്‍ീനായിരിക്കും. വിമാനത്താവളത്തില്‍ നിന്ന് സ്വന്തം വാഹനത്തിലേ ടാക്സിലോ വീട്ടിലേക്ക് പോകാം. വീട്ടില്‍ ക്വാറന്‍ീന്‍ സൗകര്യമുണ്ടെന്ന് തദ്ദേശസ്ഥാപനം ഉറപ്പാക്കണം. ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്‍ീന്‍ നല്‍കും. പെയ്ഡ് ക്വാറന്‍ീന്‍ ആവശ്യമുള്ളവര്‍ക്ക് ഹോട്ടലുകളില്‍ അത് ലഭ്യമാക്കും. നിരീക്ഷണമാണ് രോഗവ്യാപനം തടയാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപാധിയെന്നും പുറത്തുനിന്ന് എത്തുന്നവര്‍ ക്വാറന്‍ീന്‍ ലംഘിക്കരുതെന്നും  മുഖ്യമന്ത്രി പറഞ്ഞു. 

മറ്റുസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ കോവിഡ് പോര്‍ട്ടലില്‍ സത്യവാങ്മൂലം നല്‍കണം .സ്വന്തം വീടോ അനുയോജ്യമായ മറ്റൊരുവീടോ തിരഞ്ഞെടുക്കാം .ജില്ലാ കണ്‍ട്രോള്‍ റൂം സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അന്വേഷിച്ച് ഉറപ്പു വരുത്തും. ദിവസവും രാത്രി 12 മണിക്കുമുന്‍പ് പുതിയ കണ്ടെയ്ന്‍‍മെന്റ് സോണ്‍ വിജ്ഞാപനം ചെയ്യും.  ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്, താമസപ്രദേശം എന്നീ അടിസ്ഥാനത്തില്‍ ഏഴു ദിവസത്തേക്ക് കണ്ടയ്മെന്‍് സോണ്‍ തീരുമാനിക്കും.