കോവിഡ് ആശങ്ക തുടരുന്നു; സൗദിയിലും കുവൈത്തിലും മരണസംഖ്യ ഉയരുന്നു

കോവിഡ് ബാധിച്ച് സൗദിയിൽ പത്തും കുവൈത്തിൽ ആറ് പേരും മരിച്ചു. സൌദിയിൽ 2,039 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കുവൈത്തിൽ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 4,000 കടന്നു.

സൌദിയിൽ പത്തുപേർ കൂടി മരിച്ചതോടെ ആകെ മരണം 283 ആയി. ആകെ രോഗബാധിതരായ 46,869 പേരിൽ 19,051 പേർ രോഗമുക്തി നേടി. കർഫ്യു ഇളവ് അനുവദിച്ചതോടെ ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നതാണ് രോഗസംഖ്യ ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ. കുവൈത്തിൽ മരണം 88 ആയി. 256 ഇന്ത്യക്കാർ ഉൾപ്പെടെ 947 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 11975 ആയി. . 3451 പേരാണ് സുഖം പ്രാപിച്ചത്. ഖത്തറിൽഇരുപത്തിനാല് മണിക്കൂറിനിടെ 1733 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതർ 28,272. പതിനാല് പേർ മരിച്ചു. ബഹ്റൈനിൽ 3,839 പേരാണ് ഇനി ചികിൽസയിലുള്ളത്. 2,220 പേർ രോഗമുക്തി നേടി. പത്തുപേർ മരിച്ചു. ഒമാനിൽ 31 കാരനായ വിദേശി മരിച്ചതോടെ ആകെ മരണസംഖ്യ 18 ആയി. 4341 പേരാണ് ആകെ രോഗബാധിതർ. 1,303 പേർ സുഖം പ്രാപിച്ചു. ആറ് ഗൾഫ് രാജ്യങ്ങളിലുമായി കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിനെണ്ണായിരം കടന്നു. സൌദി, ഖത്തർ, യുഎഇ എന്നിവിടങ്ങളിലാണ് ഗൾഫിലെ രോഗബാധിതരിലേറെയും. 

ഗൾഫ് മേഖല

രോഗം സ്ഥിരീകരിച്ചവർ: 1,18,610

രോഗം മാറിയവർ...36,311

ആകെ മരണം: 621

സൌദി അറേബ്യ...46869

(രോഗം മാറിയവർ...19051)

(മരണം...283)

ഖത്തർ...28272

(രോഗം മാറിയവർ...3356)

(മരണം...14)

യുഎഇ...21084

(രോഗം മാറിയവർ..6930)

(മരണം...208)  

കുവൈത്ത്...11975

(രോഗം മാറിയവർ...3451)

(മരണം...88)  

ബഹ്റൈൻ...6069

(രോഗം മാറിയവർ...2220)

(മരണം...10)

ഒമാൻ...4341

(രോഗം മാറിയവർ...1303)

(മരണം...18)