ഇലക്ട്രിക് സൈക്കിളുകൾ വാടകയ്ക്ക്; മലിനീകരണരഹിത ഗതാഗതം പ്രോത്സാഹിപ്പിക്കാൻ ദുബായ്

ദുബായിൽ സർക്കാർ വക ഇലക്ട്രിക് സൈക്കിളുകൾ വാടകയ്ക്ക്. മലിനീകരണ രഹിത ഗതാഗതം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദുബായ് ആർ.ടി.എ ആണ് പൊതുജനങ്ങൾക്കായി ഈ സൌകര്യമൊരുക്കിയിരിക്കുന്നത്.

സാങ്കേതിക വിദഗ്ധരായ കരീമുമായി ചേർനാണു ദുബായ്  റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി  ഇലക്ട്രിക്ക് സൈക്കിളുകൾ  വാടകയ്ക്ക് നൽകുന്ന പദ്ധതി ആരംഭിച്ചത്. സൈക്കിൾ വാടകയ്ക്ക് എടുക്കാനാഗ്രഹിക്കുന്നവർ കരീം ബൈക്ക് എന്ന മൊബൈൽ ആപ്ളിക്കേഷൻ ഇൻസ്റ്റോൾ ചെയ്യണം. ജി പി എസ് സവിധാനമുപയോഗിച് സൈക്കിൾ എവിടെയാണുള്ളതെന്നു കണ്ടെത്താനാകും. നിശ്ചിത പ്ലാൻ തിരഞ്ഞെടുത്ത് ഓൺലൈൻ ആയി പണമടച്ച് സൈക്കിളിന്റെ പൂട്ട് തുറക്കാം.  സൈക്കിളോടിക്കുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായും പാലിക്കണമെന്നും . ഹെൽമറ്റ്, റിഫ്ലക്ടീവ് വെസ്റ്റ് എന്നിവ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.  ആർടിഎ ചെയർമാൻ മത്താർ അൽ തായർ, കരീം സിഇഒ മുദസ്സിർ ഷെയ്ഖ, ദുബായ് മൾട്ടി കമ്മോ‍ഡിറ്റീസ് സെന്റർ എക്സിക്യുട്ടീവ് ചെയർമാൻ അഹമ്മദ് ബിൻ സുലായം എന്നിവർ ചേർന്ന് പദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ചു.  പൊതുജനങ്ങളുടെ ആരോഗ്യകരമായ ജീവിതം പ്രത്സാഹിപ്പിക്കുന്നതിനും , അന്തരീക്ഷ മലിനീകരണം തടയാനുമാന്  ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.