പുതുപുത്തന്‍ ഫാഷന്‍ ട്രെന്‍ഡുകളുടെ വിസ്മയക്കാഴ്ച; ലുലു ഫാഷന്‍ വീക്കിന് സമാപനം

പുതുപുത്തന്‍ ഫാഷന്‍ ട്രെന്‍ഡുകളുമായി വിസ്മയക്കാഴ്ചകളൊരുക്കിയ അഞ്ചാമത് ലുലു ഫാഷന്‍ വീക്കിന് സമാപനം. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയ ശേഷം കൊച്ചിയിലെത്തിയ മേളയുടെ സമാപനവും ഫാഷന്‍ പ്രേമികള്‍ ആഘോഷമാക്കി.

2022ലെ ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് പുത്തന്‍ ഊര്‍ജം പകര്‍ന്നാണ് കൊച്ചിയെ ആഘോഷ ലഹരിയിലാക്കിയ ലുലു ഫാഷന്‍ വീക്കിന് തിരശീല വീണത്. ഷാഷന്‍ വീക്ക് അഞ്ചാം പതിപ്പിന്റെ അവസാനദിവസവും റാംപിനെ ആവേശത്തിലാക്കിയത് മലയാളത്തിന്റെ പ്രിയതാരങ്ങളുടെ സാന്നിധ്യം തന്നെ. താരങ്ങള്‍ക്കൊപ്പം പ്രമുഖ മോഡലുകളും റാംപില്‍ ചുവട് വച്ചു. ലുലു ഗ്രൂപ്പ് പുറത്തിറക്കിയ കൃതി എന്ന കൈത്തറി ബ്രാന്‍ഡിന്റേതടക്കം അഞ്ച് ഷാഷന്‍ ഷോകളാണ് അവസാനദിനത്തിന്റെ ആകര്‍ഷണങ്ങള്‍. വിവിധ വിഭാഗങ്ങളിലായുള്ള ഷാഷന്‍ അവാര്‍ഡുകളും സമാപന ചടങ്ങില്‍ വിതരണം ചെയ്തു.