വൻ ഇളവുകളും സമ്മാനപദ്ധതികളും; ദുബായ് ഷോപ്പിങ് ഉത്സവത്തിനു തുടക്കം.

വൻ ഇളവുകളും സമ്മാനപദ്ധതികളുമായി ദുബായ് ഷോപ്പിങ് ഉത്സവത്തിനു തുടക്കം. ഫെബ്രുവരി ഒന്നിനവസാനിക്കുന്ന വ്യാപാരമേളയിൽ തൊണ്ണൂറു ശതമാനം വരെ ഇളവുകളാണ് ഒരുക്കിയിരിക്കുന്നത്. സന്ദർശകർക്കും താമസക്കാർക്കും മേളയുടെ ഭാഗമാകാൻ അവസരമുണ്ട്.

ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചു 12 മണിക്കൂര്‍ വ്യാപാര മേളയോടെയായിരുന്നു  ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൻറെ തുടക്കം. ആറ് മാളുകളിലായി 25 മുതല്‍ 90 ശതമാനം വരെയാണ് ആദ്യ ദിവസം ഇളവ് ഒരുക്കിയത്. ഫെബ്രുവരി ഒന്നുവരെ നീളുന്ന വ്യാപാരമേളയിൽ പ്രത്യേക സമ്മാനപരിപാടികളും ഒരുക്കിയിട്ടുണ്ട്. നാലായിരത്തോളം ഔട്ലെറ്റുകളാണ് ഡിഎസ്എഫിൻറെ ഭാഗമാകുന്നത്. ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിൽ സ്വർണാഭരണങ്ങളും ആഡംബര വാഹനങ്ങളും നേടാൻ അവസരമുണ്ട്. ദുബായിലെ സ്വർണാഭരണശാലകൾ വഴി ഇരുന്നൂറു ഉപഭോക്താക്കൾക്കു നറുക്കെടുപ്പിലൂടെ മൂവായിരത്തോളം ദുബായ് സിറ്റി ഓഫ് ഗോൾഡ് സ്വർണനാണയം സ്വന്തമാക്കാൻ അവസരമുണ്ടാകും. ഇരുന്നൂറിലധികം സ്വർണാഭരണശാലയിലെ വിൽപ്പനക്കാരാണ് ഈ വർഷം പങ്കാളികളാകുന്നത്. പാർക്കുകൾ, ഷോപ്പിങ് മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ കലാപരിപാടികളും മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുത്ത ദിവസങ്ങളിൽ ഇരുപത്തിനാലു മണിക്കൂറും നീളുന്ന