ഒമാനില്‍ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

oman-accident
SHARE

ഒമാനിലെ സുഹാറിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. തൃശൂര്‍  സ്വദേശി സുനില്‍ ആണ് മരിച്ച മലയാളി. മറ്റ് രണ്ട് പേർ സ്വദേശികളാണ്.  ലിവ റൗണ്ട് എബൗട്ടിലുണ്ടിലായ അപകടത്തിൽ 15 പേർക്ക് പരുക്കേറ്റതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.   ട്രക്ക് ഉള്‍പ്പെടെ 11 വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റവരെ സുഹാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ട്രക്ക് ഡ്രൈവര്‍ എതിര്‍ ദിശയില്‍ വാഹനം ഓടിച്ചതാണ് അപകടകാരണം. സുനിലും കുടുംബവും സഞ്ചരിച്ച വാഹനവും കൂട്ടയിടിയില്‍പെടുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

oman accident, three died

MORE IN GULF
SHOW MORE