ചാര്‍ജിങ്ങിനിട്ട ഫോണ്‍ പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

 ചാര്‍ജിങ്ങിനിട്ട ഫോണ്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ റിയാദിലാണ് അപകടം നടന്നത്. ഈജിപ്ഷ്യൻ കുടുംബത്തിലെ കുട്ടികൾക്കാണ് ദാരുണാന്ത്യം. ഫോൺ പൊട്ടിത്തെറിച്ച് ഫ്ലാറ്റ് ഒന്നടങ്കം തീപടരുകയായിരുന്നു.

മുന്നറിയിപ്പുകള്‍

* ഫോൺ റീചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കാതിരിക്കുക. ചാർജിങ്ങിൽ ഇട്ടുകൊണ്ടു ഫോണിൽ സംസാരിക്കുന്ന ശീലമുണ്ടെങ്കിൽ അവസാനിപ്പിക്കുക.

* രാത്രി മുഴുവൻ ഫോൺ ചാർജിങ്ങിനു കുത്തിയിടാതിരിക്കുക. ഒരു കാരണവശാലും ഫോൺ തലയണയുടെ അടിയിൽ വച്ചുകൊണ്ടു ചാർജിങ്ങിനിടരുത്. ചാർജിങ് മൂലമുള്ള ചൂടിനൊപ്പം തലയണയുടെ കീഴിലെ സമ്മർദ്ദവും ചൂടും കൂടിയാവുമ്പോൾ അപകടസാധ്യതയേറും.

* ചാർജിങ്ങിനിടയിൽ ഫോൺ അമിതമായി ചൂടാവുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ചാർജിങ് അവസാനിപ്പിക്കുക. ഫോൺ തണുത്തതിനു ശേഷം മാത്രം വീണ്ടും ചാർജ് ചെയ്യുക