മഴ ആസ്വദിക്കാനെത്തി; മഴവെള്ളപ്പാച്ചിലിൽ കുടുങ്ങി; രക്ഷകരായി അബുദാബി പൊലീസ്

അബുദാബി പൊലീസ് പങ്കുവെച്ച ചിത്രം

കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 10 സ്വദേശികളെ അബുദാബി പൊലീസ് രക്ഷപ്പെടുത്തി. പ്രദേശത്ത് കഴിഞ്ഞ രണ്ടുദിവസമായി ശക്തമായ മഴ തുടരുകയാണ്. മഴ ആസ്വദിക്കാനും മരുഭൂമിയിലെ തടാകം കാണാനും പുറപ്പെട്ട് ഒഴുക്കിൽപ്പെട്ടവരെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. 

മൂന്ന് വാഹനങ്ങളിലായാണ് പത്തംഗ സംഘം മഴ ആസ്വദിക്കാനെത്തിയത്. വാദി സായിയിൽ വെച്ചാണ് വാഹനം കുത്തിയൊഴുകുന്ന മഴവെള്ളപ്പാച്ചിലിൽ കുടുങ്ങിയത്. 

അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ പെയ്യുമ്പോള്‍ ഇലക്ട്രിക്ക് ലൈനുകള്‍ക്കും മരങ്ങള്‍ക്ക് സമീപവും തുറസ്സായ സ്ഥലങ്ങളിലും നില്‍ക്കരുതെന്നും പൊലീസും സിവില്‍ ഡിഫന്‍സ് അധികൃതരും മുന്നറിയിപ്പ് നല്‍കി.