ഒമാനിൽ ശക്തമായ മഴയും കാറ്റും; റോഡുകള്‍ അടച്ചു; മുന്നറിയിപ്പ്; വിഡിയോ

ഒമാനിൽ ശക്തമായ മഴയും കാറ്റും. മസ്കത്ത്, മുസന്ദം, ദോഫാർ, ബുറൈമി ഗവർണറേറ്റുകളില്‍ കനത്ത മഴ തുടരുകയാണ്. ചിലയിടങ്ങളില്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.  വെള്ളിയാഴ്ച വരെ രാജ്യത്ത് ന്യൂനമര്‍ദത്തിന്റെ ആഘാതമുണ്ടാകും. 

ചൊവ്വാഴ്ച വൈകിട്ട് മുതല്‍ മുസന്ദമിലാണ് ന്യൂനമര്‍ദത്തെ തുടര്‍ന്ന് മഴയും ഇടിയും മിന്നലും കാറ്റുമുണ്ടായത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ ഗവര്‍ണറേറ്റുകളിലും മഴയും കാറ്റും ഇടിയും പ്രതീക്ഷിക്കാം

കനത്ത മഴയില്‍ വാദികള്‍ നിറഞ്ഞതോടെ വിവിധ റോഡുകള്‍ റോയല്‍ ഒമാന്‍ പൊലീസ് അടച്ചു. ബനീ ഖുസൈമാഹ് വാദി നിറഞ്ഞു കവിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ലിവ - ശിനാസ് റോഡ് അടച്ചു.

ഖോര്‍ അല്‍ മെല്‍ഹ് വാദിയില്‍ നിന്നും റോഡിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് സഹം - ഖാബൂറ റോഡിലും ഇന്നലെ ഗതാഗതം നിരോധിച്ചിരുന്നു. ബാത്തിന ഗവര്‍ണറേറ്റില്‍ വാഹനം ഉപയോഗിക്കുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കി