യു.എ.ഇയിൽ റംസാൻ മാസത്തിലെ ജോലിസമയം അഞ്ച് മണിക്കൂറാക്കി കുറച്ചു

യു.എ.ഇയിൽ റംസാൻ മാസത്തിലെ പൊതു, സ്വകാര്യ മേഖലകളുടെ ജോലിസമയം പ്രഖാപിച്ചു. പൊതുമേഖലയിലെ ഗവൺമെന്റ് വകുപ്പുകൾ, സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവ അഞ്ചുമണിക്കൂർ മാത്രമേ  പ്രവർത്തിക്കാൻ പാടുള്ളൂ എന്നാണ് നിർദേശം. രാവിലെ ഒൻപതുമണിക്ക് തുറക്കുന്ന ഓഫീസുകൾ ഉച്ചയ്ക്ക് രണ്ടുമണിക്ക് അടയ്ക്കും. അധികസമയം ആവശ്യമുള്ള ജോലികൾക്ക് ഈ സമയക്രമം ബാധകമല്ല.  സ്വകാര്യ മേഖലയുടെ ജോലിസമയം രണ്ടുമണിക്കൂർ കുറയും. നോമ്പെടുക്കാത്തവർക്കും ഈ ഇളവ് ലഭിക്കും. സമയക്രമത്തിൽ  ഇളവ് നൽകിയില്ലെങ്കിൽ തൊഴിലുടമയ്ക്കെതിരേ നടപടി ഉണ്ടാകുമെന്ന് മാനവ വിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം അറിയിച്ചു