പാറക്കെട്ടിലിടിച്ച് കപ്പൽ തകർന്നു; ഇന്ത്യൻ നാവികരെ രക്ഷിച്ച് ദുബായ് പൊലീസ്; കയ്യടി

ശക്തമായ കാറ്റിൽ നിയന്ത്രണംവിട്ടു പാറക്കെട്ടിൽ ഇടിച്ചു ഭാഗികമായി തകർന്ന ഇന്ത്യൻ കപ്പലിലെ 14 നാവികരെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി.സഹായസന്ദേശം എത്തിയതിനെ തുടർന്നു പൊലീസ് ദ്രുതകർമവിഭാഗം ഹെലികോപ്റ്ററിലും ബോട്ടുകളിലും പുറപ്പെടുകയായിരുന്നു. 35 മിനിറ്റ് കൊണ്ടു രക്ഷാദൗത്യം പൂർത്തിയാക്കി.

ഖദീജ 7 എന്ന കപ്പലാണ് ദെയ്റ ഐലൻഡിൽ കുടുങ്ങിയത്. കപ്പലിൽ വെള്ളം കയറി അപകടാവസ്ഥയിലായിരുന്നു. ശക്തമായ കാറ്റിൽ എൻജിൻ പ്രവർത്തിക്കാതെ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു പാറക്കെട്ടിൽ ഇടിക്കുകയായിരുന്നുവെന്നുവെന്ന് ദ്രുതകർമസേനയിലെ  മാരിടൈം വിഭാഗം മേധാവി ലഫ്. കേണൽ അലി അൽ നഖ്ബി പറഞ്ഞു. ഭാഗികമായി തകർന്ന കപ്പലിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ  നാവികർ സഹായം തേടുകയായിരുന്നു.