കൊതിയൂറും അറബിക് വിഭവങ്ങൾ, സൗദി സ്പെഷ്യൽ മദ്ഗൂത് ആണ് താരം

അജ്മാൻ: നോക്കിനിൽക്കെ കൺമുന്നിൽ തയ്യാറാകുന്നത് കൊതിയൂറും അറബിക് വിഭവങ്ങൾ.  തത്സമയ പാചകത്തിലൂടെ സൗദി സ്പെഷ്യൽ മദ്ഗൂത് ഒരുക്കുന്ന അൽക്കാടീം റസ്റ്ററൻ്റ് ഷാർജ എമിഗ്രേഷൻ റോഡ‍ിലും തുറന്നു. സൗദിയിലും മറ്റു ചില ഗൾഫ് രാജ്യങ്ങളിലും സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ പ്രിയപ്പെട്ടതാണ് മദ്ഗൂത് വിഭവങ്ങൾ.

ഫ്രഷ് സാധനങ്ങളാണ് ഇൗ ചോറുണ്ടാക്കാൻ ഉപയോഗിക്കുന്നതെന്ന് ഡയറക്ടമാർ  പറയുന്നു. വിപണിയിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച അരി, ഫ്രഷ് ആട്ടിറച്ചി, കോഴിയിറച്ചി, ഒട്ടകമിറച്ചി, ചെമ്മീൻ, പച്ചക്കറി എന്നിവ ആവശ്യത്തിനനുസരിച്ച് പ്രഷർ കുക്കറിൽ പാചകം ചെയ്യുന്നു. സൗദിയിൽ നിന്ന് കൊണ്ടുവരുന്ന പ്രത്യേക രുചിക്കൂട്ടുകളാണ് മദ്ഗൂതിന് പ്രത്യേക സ്വാദ് സമ്മാനിക്കുന്നത്. ചുവപ്പും വെളുപ്പും നിറത്തിലുള്ള ചോറ് യഥേഷ്ട തിരഞ്ഞെടുക്കാം. ഒാരോ വിഭവത്തിനും അതിന്റേതായ രുചിയാണ് പകരുക. 

യെമൻ സ്വദേശിയായ അബ്ദുല്ല ഫതാഹ് മുഹമ്മദ് സെയ്ദ് ആണ് പ്രധാന പാചകക്കാരൻ. പ്രത്യേക പരിശീലനം നേടിയ മലയാളികളും നേപ്പാളികളും മറ്റു അറബ് വംശജരും ഇവിടെ ജോലി ചെയ്യുന്നു. കോഴിയിറച്ചിയിലും ആട്ടിറച്ചിയിലും ആറ് തരം മദ്ഗൂത് ലഭ്യമാണ്. 

കൂടാതെ, നാലു തരം ഒട്ടകയിറച്ചി മദ്ഗൂതും ചെമ്മീനിന്റെ രണ്ടു തരവും കോഴിയിറച്ചിയും പച്ചക്കറിയും ചേർത്തുള്ള മൂന്നു തരം വിഭവവും. വിശിഷ്ടമായ സലാഡും ലഭിക്കും. 20 മുതൽ 60 ദിർഹം വരെയാണ് വില. രാവിലെ 11 മുതൽ രാത്രി 11.30വരെ പ്രവർത്തിക്കുന്നു. ഹോം ഡെലിവറിയുമുണ്ട്.