മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് ശ്രീലങ്കൻ എയർലൈൻസ്

മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് സർവീസ് നടത്താൻ ശ്രീലങ്കൻ എയർലൈൻസും തയ്യാറാവുന്നു. സർവീസിന് അനുമതി ലഭിച്ചതായും നടപടിക്രമങ്ങൾ പൂർത്തിയാക്കി ഏപ്രിലിൽ സർവീസ് ആരംഭിക്കുമെന്നും ശ്രീലങ്കൻ എയർലൈൻസ് ഒമാൻ മാനേജർ ശാറുക വിക്രമ വ്യക്തമാക്കി. 

എയർ ഇന്ത്യ എക്സ്പ്രസ്, ഗോ എയർ എന്നീ വിമാനക്കമ്പനികൾക്കും മസ്കറ്റ്, കണ്ണൂർ റൂട്ടിൽ സർവീസ് നടത്താൻ കേന്ദ്ര വ്യോമയാനമന്ത്രാലയം നേരത്തേതന്നെ അനുമതി നൽകിയിരുന്നു. എയർ ഇന്ത്യ എക്സ്‌പ്രസ് ഏപ്രിലിൽ സർവീസ് ആരംഭിച്ചേക്കും. ആഴ്ചയിൽ മൂന്നുസർവീസുകളുണ്ടാകും.