അനുമതിയില്ലാതെ ചിത്രം പകർത്തിയാൽ അബുദാബിയിൽ ഇനി കടുത്ത ശിക്ഷ

അബുദാബിയിൽ വ്യക്തികളുടെ ചിത്രം, ശബ്ദം എന്നിവ അനുമതിയില്ലാതെ പകർത്തുന്നതിന് കടുത്ത ശിക്ഷ ഏർപ്പെടുത്തി. ഒന്നരലക്ഷം മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴയും ആറു മാസം തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. വ്യക്തികളുടെ ഫോൺവിളി ചോർത്തിയാലും സമാനശിക്ഷ ലഭിക്കും. അനുമതിയില്ലാതെ ചിത്രം പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത വർധിച്ച പശ്ചാത്തലത്തിലാണ് ശിക്ഷ കടുപ്പിച്ചത്.