യുഎഇയില്‍ വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള നിരക്ക് കൂടും

യുഎഇയില്‍ മൂല്യവര്‍ധിത നികുതി നിലവില്‍ വരുന്നതോടെ വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള നിരക്ക് കൂടും. ഫെഡറല്‍ ടാക്സ് അതോറിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 

സ്വകാര്യ മേഖലയിലേക്കും വ്യക്തിഗത വിസയില്‍ വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിനുള്ള വീസാ നിരക്കും അഞ്ചു ശതമാനം വര്‍ധിക്കും. സേവന നിരക്കുകളില്‍ ഉണ്ടാകുന്ന വര്‍ധനവാണ് വിദേശ തൊഴിലാളികളുടെ വിസാ ചെലവുകള്‍ കൂട്ടുന്ന ഘടകം. എന്നാല്‍ തൊഴിലാളികളുടെ വേതനത്തെ വാറ്റ് ബാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സാമൂഹിക സേവന കാര്യങ്ങളൊഴികെ മറ്റെല്ലാ സേവനങ്ങള്‍ക്കും നികുതി ബാധകമായിരിക്കും. മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വരുന്നത് നേരിയ തോതില്‍ മാത്രമേ ജീവിതത്തെ ബാധിക്കുയുള്ളൂവെന്ന് ഫെഡറല്‍ ടാക്സി അതോറിറ്റി അധികൃതര്‍ അറിയിച്ചു. വ്യക്തികളുടെയും കുടുംബങ്ങളുടെയും ധനവിനിയോഗ സംസ്കാരത്തിന് അനുപാതികമായി ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. നികുതി ഒഴിവാക്കപ്പെട്ട വസ്തുക്കള്‍ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് നികുതിമൂലമുള്ള അധിക ചെലവ് മറികടക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നത്.