കെന്യയിലെ മസായി മാറയിലെ വന്യമൃഗങ്ങളുടെ 15 ഫൊട്ടോകളുടെ പ്രദർശനം ദ് മാറാ ട്രെയിൽസ് എന്ന പേരിൽ ഇൗ മാസം 11 മുതൽ 16 വരെ ദുബായ് അൽഖൂസിലെ കാർട്ടൂൺ ആർട് ഗാലറിയിൽ ആരംഭിക്കും.
ഷാഫി റഷീദ് ആണ് ഫൊട്ടോഗ്രഫർ. വന്യമൃഗ സംരംക്ഷണത്തിന്റെ പ്രധാന്യം വിളിച്ചോതുന്നതായിരിക്കും പ്രദർശനമെന്ന് ഷാഫി റഷീദ് പറഞ്ഞു. ഉദ്ഘാടന ദിവസം വൈകിട്ട് ഏഴര മുതൽ രാത്രി ഒൻപതര വരെയും മറ്റു ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ടു വരെയുമാണ് പ്രദർശനം. പ്രവേശനം സൗജന്യം