ഷാർജ: ഗോൾഡ് സെന്ററിനടുത്തെ റയാൻ ഹോട്ടലിൽ നടക്കുന്ന ആറാമത് ഏകത നവരാത്രിമണ്ഡപ സംഗീതോത്സവം സംഗീതാർച്ചനയിൽ 40 ലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു. ആറ് പേർ സംഗീതാർച്ചനയും നടത്തി.
ശ്രേയ ജയരാജ് അരങ്ങേറ്റം നടത്തി. ഹൃദ്യയുടെ സംഗീത പ്രതിഭാ സംഗീതാർച്ചനയും നടന്നു. മീര ഹരി വിദുഷി സംഗീതാർച്ചന സമർപ്പിച്ചു.
പ്രധാന സംഗീത അർച്ചനയും മഹാരാജാ സ്വാതി തിരുനാൾ കൃതി സമർപ്പണവും കോന്നിയൂർ സുരേഷ് നടത്തി. ദേവീ പാവനെയായിരുന്നു കൃതി. രാഗം: സാവേരി, താളം: ആദി. പക്കമേളത്തിൽ നെടുമങ്ങാട് ശിവാനന്ദൻ(വയലിൻ), രാജേഷ് രാഘവൻ(മൃദംഗം), തൃ പ്പൂണിത്തുറ കണ്ണൻ(ഘടം) എന്നിവർ അണിനിരന്നു.
നാലാം ദിവസമായ ഇന്ന്(ഞായർ) വൈകിട്ട് ആറ് മുതൽ രാത്രി 10:30 വരെ മണ്ഡപത്തിൽ നടക്കുന്ന സംഗീത അർച്ചനകൾ:
അരങ്ങേറ്റം സംഗീതാർച്ചന: ശ്രുതി സതീഷ് നായർ , സംഗീതപ്രതിഭാ സംഗീതാർച്ചന: തോഷിത് മുരളി, വിദ്വാൻ സംഗീതാർച്ചന : തൊടുപുഴ സന്തോഷ്
ഇന്നത്തെ പ്രധാന സംഗീതാർച്ചനയും മഹാരാജാ സ്വാതി തിരുനാൾ കൃതി സമർപ്പണവും അർച്ചന കൃഷ്ണകുമാർ നടത്തും. കൃതി : ഭാരതീ മാമവ, രാഗം:തോടി, താളം: ആദി.