ഖോർഫക്കാനിൽ ജെറ്റ് സ്കി അപകടത്തിൽ ഒരു മരണം. പതിനേഴ് വയസ്സുകാരനാണ് മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന നാലു പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ(വ്യാഴം) വൈകിട്ടാണ് ഖോർഫക്കാൻ ബീച്ചിൽ ജെറ്റ് സ്കി അപകടത്തിൽ പെടുന്നത്. സുഹൃത്തുക്കളായ അഞ്ചുപേരും ജെറ്റ് സ്കീ ഓടിക്കുമ്പോള്‍ നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്.
അഞ്ച് പേരും വെള്ളത്തിലേക്ക് വീഴുകയും നീന്തലറിയാത്ത ഒരാൾ മുങ്ങി മരിക്കുകയുമായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യതയില്ലാത്ത ഡ്രൈവിങ്ങും സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടം സംഭവിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.