റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ എട്ട് സംഘടനകളുമായി സഹകരിച്ച് ബലിപെരുനാൾ, ഓണം, നവരാത്രി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകിട്ട് ആറരയ്ക്ക് റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളിലാണ് ഈ ജനകീയ ഉല്‍സവം. പതിനായിരം പേര്‍ക്ക് ഓണസദ്യവിളമ്പും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് സമദാനി മുഖ്യാതിഥിയായിരിക്കും. യുഎഇയിലെ ഇന്ത്യന്‍ സമൂഹം ഇതുവരെ സംഘടിപ്പിച്ചതില്‍ ഏറ്റവും വലിയ ബലിപെരുനാൾ, ഓണം, നവരാത്രി ഉത്സവമായിരിക്കുമെന്ന് അസോസിയേഷന് വൈസ് പ്രസിഡന്റ് എസ്.എ സലീം പറഞ്ഞു. ഇരുരാജ്യത്തിന്റെയും സംസ്കാരം പ്രതിഫലിക്കുന്ന കലാപരിപാടികളും ഘോഷയാത്രയുമുണ്ടായിരിക്കും
Advertisement