മസ്കത്ത്: ഹൃദയാഘാതം മൂലം കണ്ണൂര്‍, തളിപ്പറമ്പ് സ്വദേശി മസ്കത്തില് മരിച്ചു. സൈദ് നഗര്‍ കടുങ്ങാല് മുഹമ്മദ് അഷ്റഫ് (47) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് റൂവി ബദര്‍ അല്‍ സമ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. റൂവി ഹൈസ്ട്രീറ്റില്‍ വസ്ത്ര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു.
ആറു മാസം മുമ്പാണ് പുതിയ വിസയില്‍ മുഹമ്മദ് അഷ്റഫ് മസ്കത്തില് എത്തിയത്. താഹിറയാണ് ഭാര്യ. മക്കള്‍: ആസിഫ്, ഫാത്തിമ, സിദ്റ, ഹാമിദ.