ആരോമലേട്ടന്‍ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?; ചിരിയുടെ മാലപ്പടക്കവുമായി മന്ദാകിനി

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ മന്ദാകിനി വരുന്നു. അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മന്ദാകിനി എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. ഒരു മുഴുനീള കോമ‍ഡി എന്‍റര്‍ടെയ്നര്‍ ആയിരിക്കും മന്ദാകിനി എന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. ആരോമലായി അൽത്താഫ് എത്തുമ്പോള്‍ അമ്പിളിയെന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് മന്ദാകിനി നിർമിക്കുന്നത്. 

െട്രയ്​ലറിന്‍റെ അവസാനത്തില്‍ പ്രിയ വാര്യരും പ്രത്യക്ഷപ്പെടുന്നുണ്ട്. മന്ദാകിനിയില്‍ അതിഥി വോഷത്തിലാണ് പ്രിയ വാര്യരെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ജിയോ ബേബി, ജൂഡ് ആന്തണി ജോസഫ്,  അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുണ്ട്. ഇവരെക്കൂടാതെ ജാഫർ ഇടുക്കി, ഗണപതി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്. 

ഷിജു എം ബാസ്കർ, ശാലു എന്നിവരാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്. ഷിജു എം ബാസ്കർ തന്നെയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നതും. ബിബിൻ അശോകാണ് മന്ദാകിനിക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ഈ വർഷം പകുതിയോടെ തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷ.

Mandakini movie trailer out now