ഐ.പി.എല്‍. മത്സരങ്ങളുടെ അനധികൃത സംപ്രേഷണം: തമന്നയ്ക്കെതിരെ പൊലീസ് നടപടി

ബെറ്റിങ് ആപ്പിലൂടെ ഐ.പി.എല്‍. മത്സരങ്ങള്‍ അനധികൃതമായി തത്സമയം സ്ട്രീം ചെയ്തെന്ന പരാതിയില്‍ നടി തമന്ന ഭാട്ടിയക്ക് പൊലീസിന്റെ സമന്‍സ്. മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. മഹാദേവ് ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ ഉടമസ്ഥതയിലുള്ള 'ഫെയര്‍പ്ലേ' ആപ്പിലൂടെ ഐ.പി.എല്‍. മത്സരങ്ങള്‍ അനധികൃതമായി കാണിച്ചുവെന്നാണ് കേസ്.

കേസിലെ സാക്ഷിയായാണ് തമന്നയ്ക്ക് സമന്‍സ് അയച്ചതെന്നും അടുത്ത ആഴ്ച സൈബര്‍ സെല്ലിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെയര്‍പ്ലേ ആപ്പ് വഴി ഐ.പി.എല്‍. മത്സരങ്ങള്‍ കാണാന്‍ പ്രൊമോഷന്‍ നടത്തിയെന്നാണ് നടി തമന്ന ഭാട്ടിയക്കെതിരേയുള്ള ആരോപണം. കേസില്‍ ഗായകന്‍ ബാദ്ഷയുടെ മൊഴി സൈബര്‍ സെല്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു. നടന്‍ സഞ്ജയ് ദത്ത്, നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ മാനേജര്‍മാരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.

Actress Tamannaah Bhatia summoned in illegal IPL streaming case.