pushparrr

TAGS

റെക്കോര്‍ഡ് കളക്ഷനുമായി തീയറ്ററുകളില്‍ ആരാധകര്‍ ആഘോഷമാക്കിയ ആര്‍ആര്‍ആര്‍, പുഷ്പ എന്നീ സിനികള്‍ കണ്ട് പൂര്‍ത്തിയാക്കാന്‍ തനിക്കായില്ലെന്ന് നടന്‍ നസീറുദ്ദീന്‍ ഷാ. പുരുഷത്വത്തിന്റെ അതിപ്രസരമാണ് ഈ രണ്ട് സിനിമയിലും കാണുന്നതെന്ന് നസീറുദ്ദീന്‍ ഷാ പറഞ്ഞു. മണിരത്നത്തിന് പുരുഷത്വ അജണ്ട ഇല്ലാത്തത് കാരണം പൊന്നിയിന്‍ സെല്‍വന്‍ മുഴുവനായി കാണാന്‍ തനിക്കായെന്നും അദ്ദേഹം പറഞ്ഞു. 

 

ഒരു ത്രില്‍ അല്ലാതെ ഇത്തരം സിനിമകള്‍ കാണുമ്പോള്‍ എന്താണ് ലഭിക്കുന്നതെന്ന് എനിക്ക് ഊഹിക്കാനാവുന്നില്ല. ഞാന്‍ ആര്‍ആര്‍ആര്‍ കാണാന്‍ ശ്രമിച്ചു. എന്നാല്‍ കഴിഞ്ഞില്ല. ഞാന്‍ പുഷ്പ കാണാനും ശ്രമിച്ചു. എന്നാല്‍ എനിക്ക് അതിനും കഴിഞ്ഞില്ല. പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വര്‍ധിച്ചു വരുന്നതിനാലാണ് അമിത പുരുഷത്വം വ്യക്തമാക്കുന്ന സിനിമകള്‍ ഉണ്ടാവുന്നത്. എത്ര സ്ത്രീകള്‍ അത്തരം സിനിമകള്‍ ഇഷ്ടപ്പെടുമെന്നും നസീറുദ്ദീന്‍ ഷാ ചോദിച്ചു. 

 

ഇതുപോലെയുള്ള സിനിമകള്‍ ആസ്വദിച്ചാല്‍ ആളുകള്‍ക്ക് എന്ത് കിട്ടാനാണ്. മാര്‍വല്‍ യൂണിവേഴ്സുള്ള അമേരിക്കയിലും ഇങ്ങനെ സംഭവിക്കുന്നു. എന്നാല്‍ എ വെന്‍സ്ഡേ പോലുള്ള സിനിമകള്‍ പ്രക്ഷകര്‍ ഇഷ്ടപ്പെടുന്നു എന്നും നസീറുദ്ദീന്‍ ഷാ ചൂണ്ടിക്കാണിക്കുന്നു.