samantha-ruth-prabhu

TOPICS COVERED

ചിരിക്കുന്ന മുഖവും അടുത്ത വീട്ടിലെ പെണ്‍കുട്ടിയുടെ കഥാപാത്രങ്ങളുമായി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സാമന്ത റൂത്ത് പ്രഭു. 2021ല്‍ പുറത്തിറങ്ങിയ അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ: ദി റൈസി'ലെ ‘ഊ അണ്ടവാ’ ഐറ്റം സോങ്ങിലെ പ്രകടനത്തിലൂടെ താരം ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പാട്ടിന്‍റെ ചിത്രീകരണത്തിനിടെ അനുഭവിച്ച വൈകാരിക വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

സെറ്റില്‍ ആദ്യദിവസം ആദ്യഷോട്ടിനുമുമ്പ് 500-ഓളം വരുന്ന ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്കുമുമ്പില്‍ താന്‍ വിറയ്ക്കുകയായിരുന്നുവെന്നാണ് സാമന്ത പറയുന്നത്. 'ഞാന്‍ മറ്റുള്ളവര്‍ക്ക് എന്തെങ്കിലും സന്ദേശംകൊടുക്കാനാണ് ചിലകാര്യങ്ങള്‍ ചെയ്യുന്നതെന്ന് വിശ്വസിക്കാനാണ് പലര്‍ക്കും ഇഷ്ടം. എന്നാല്‍, എന്നെ തന്നെ വെല്ലുവിളിക്കാനാണ് ഞാന്‍ അത്തരം കാര്യങ്ങള്‍ ഏറ്റെടുക്കുന്നത്. ജീവിത്തിലൊരിക്കലും ഞാനന്നെ കാണാന്‍ കൊള്ളാവുന്ന, ഹോട്ടായ സ്ത്രീയായി കരുതിയിരുന്നില്ല. അത് അഭിനയിച്ചു ഫലിപ്പിക്കാന്‍ എനിക്ക് പറ്റുമോയെന്ന് ശ്രമിക്കാനുള്ള അവസരമായാണ് ഞാന്‍ 'ഊ അണ്ടവ'യെ കണ്ടത്. അത്തരമൊന്ന് ഞാന്‍ മുമ്പ് ചെയ്തിരുന്നില്ല. അതിനാല്‍, അത് സ്വയം ഞാന്‍ ഏറ്റെടുത്ത വെല്ലുവിളി ആയിരുന്നു. ഒരിക്കല്‍ മാത്രമേ അത് ചെയ്യാന്‍ പോവുന്നുള്ളൂ. അതിനാല്‍ ഞാന്‍ ആ വെല്ലുവിളി ഏറ്റെടുത്ത് ചെയ്യാന്‍ തീരുമാനിച്ചു', ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് സാമന്ത അനുഭവങ്ങള്‍ തുറന്നു പറഞ്ഞത്.

'ഇതില്‍ ഡാന്‍സിനേക്കാള്‍ ആറ്റിറ്റ്യൂഡിനായിരുന്നു പ്രാധാന്യം. സ്വന്തം സെക്ഷ്വാലിറ്റിയില്‍ ആനന്ദം കണ്ടെത്തുന്ന, ആത്മവിശ്വാസമുള്ള സ്ത്രീയെക്കുറിച്ചായിരുന്നു. എന്നാല്‍, ഞാന്‍ ഇതൊന്നുമായിരുന്നില്ല. മുമ്പൊരിക്കലും ലഭിക്കാത്ത അവസരമായിരുന്നു’. സ്റ്റീരിയോടൈപ്പുകള്‍ തകര്‍ക്കാന്‍ ഉദ്ദേശിച്ചാണ് സ്വയം വെല്ലുവിളി ഏറ്റെടുത്തതെന്നും സാമന്ത പറഞ്ഞു. 

ENGLISH SUMMARY:

Actress Samantha opened up about performing an item song in the 2021 Allu Arjun-starrer Pushpa: The Rise. The song Oo Antava, which featured Samantha, received tremendous appreciation. She revealed that she was extremely nervous before the shoot, as she had to perform in front of around 500 junior artists