ഫഹദിന്റ ധൂമം ട്രെയിലര്‍;കെജിഎഫ്‍നും കാന്താരയ്ക്കും ശേഷമെത്തുന്ന ഹോംബാലെ ചിത്രം

ഫഹദിന്റ ധൂമം ട്രെയിലര്‍ പുറത്തിറങ്ങി. കെജിഎഫ്,കാന്താര റിലീസുകള്‍ക്ക് ശേഷമെത്തുന്ന ഹോംബാലെ ചിത്രമാണിത്. 'A few Souls leave behind a trail(er) of Smoke and mirrors' എന്ന ‍ടാഗ്‍യോടെയാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്. ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ തങ്ങളുടെ പേര് അടയാളപ്പെടുത്തിയ നിര്‍മ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസിന്റെ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയാണ് ധൂമത്തെ വ്യത്യസ്തമാക്കുന്നത്. ലൂസിയ,'യു–ടേണ്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പവന്‍ കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, അച്യുത് കുമാര്‍ അപര്‍ണ ബാലമുരളി തുടങ്ങി വലിയ താരനിരയാണ് അഭിനയിക്കുന്നത്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളില്‍ ചിത്രം എത്തും.കേരളത്തില്‍ 300–ലധികം തീയേറ്ററുകളില്‍ ചിത്രമെത്തും.

Fahad's Dhoomam trailer released; Homeballe film coming after KGF, Kantara releases