
അല്ലു അര്‍ജുന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുഷ്പ 2വിന്റെ ഗ്ലിംസ് വിഡിയോ പുറത്തുവിട്ടപ്പോള്‍ ഫഹദ് ഫാസില്‍ എവിടെ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇപ്പോഴിതാ പുഷ്പ 2വിന്റെ നിര്‍ണായക ഷെഡ്യൂള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഫഹദ് ഫാസില്‍ ഭാഗമാവുന്ന ചിത്രത്തിന്റെ പ്രധാന ഷെഡ്യൂള്‍ പൂര്‍ത്തിയായതായി പ്രൊഡക്ഷന്‍ ഹൗസായ മൈത്രി മൂവി മേക്കേഴ്സ് ആണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഷൂട്ടിങ് സെറ്റില്‍ വെച്ചുള്ള സംവിധായകന്‍ സുകുമാറിനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ഫഹദിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോ വന്നതോടെ പകരം വീട്ടാന്‍ ഭന്‍വാര്‍ സിങ് എത്തുന്നു എന്ന ആരാധകരുടെ കമന്റുകളാണ് നിറയുന്നത്.