നടി ആകാംക്ഷാ മരിച്ച നിലയില്‍; മരണത്തിന് മണിക്കൂറുകള്‍ മുമ്പ് നൃത്ത വിഡിയോയും

ഭോജ്പുരി നടി ആകാംക്ഷാ ദൂബേയെ വരണാസിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 

പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് നടി വാരണാസിയിലെത്തിയത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്റെ പുതിയ നൃത്ത വിഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

യേ ആരാ കഭീ ഹരാ നഹീ എന്ന് തുടങ്ങുന്ന തന്റെ പുതിയ ഗാനം പുറത്തുവന്ന അതേദിവസം തന്നെയാണ് ആകാംക്ഷയുടെ മരണവും. 

മേരി ജംഗ് മേരാ ഫേസ്ലാ എന്ന ചിത്രത്തിലൂടെയാണ് ആകാംക്ഷ അഭിനയരംഗത്ത് എത്തുന്നത്. ഭോജ്പുരി സിനിമയിൽ സജീവമാണ്. മുഝ്സേ ഷാദി കരോഗി, വീരോം കീ വീർ, ഫൈറ്റർ കിംഗ്, കസം പൈദാ കർനാ കി തുടങ്ങിയവയാണ് നടിയുടെ പ്രധാന ചിത്രങ്ങൾ.

Bhojpuri actress Akanksha Dubey dies by suicide