ഒടുവില്‍ ആഗ്രഹം സാധിച്ചു; സഭ കാണാന്‍ ഷീലയെത്തി; സ്വീകരിച്ച് സ്പീക്കര്‍

sheela-visit
SHARE

 നിയമസഭ കാണമെന്ന നടി ഷീലയുടെ ആഗ്രഹം സഫലം. പലതവണ തിരുവനന്തപുരത്തു വന്നിട്ടും സഭ കാണാൻ സാധിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ പരിഭവം. ആഗ്രഹം സ്പീക്കറുടെ ഓഫിസില്‍ അറിയിച്ചു. മലയാളത്തിന്റെ അഭിമാന നടി നിയമസഭ സന്ദർശിക്കുന്നതിൽ സന്തോഷമേയുള്ളൂ എന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചതോടെ ഷീല സ്ഥലത്തെത്തി. സ്പീക്കർ എ.എൻ.ഷംസീറും ഉദ്യോഗസ്ഥരും ചേര്‍ന്നു നടിയെ സ്വീകരിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ നിയമസഭ തൽക്കാലത്തേക്ക് പിരിഞ്ഞ് കാര്യോപദേശക സമിതി യോഗം ചേരുന്നതിനിടയിൽ ആയിരുന്നു നടി എത്തിയത്. യോഗത്തിന് ശേഷം ഷീല മുഖ്യമന്ത്രിയെ സന്ദർശിക്കുകയും ചെയ്തു. അതിനുശേഷം അവർ സഭയിലെ വിഐപി ഗ്യാലറിയിൽ എത്തി. രാവിലെ തൽക്കാലത്തേക്ക് പിരിഞ്ഞ സഭ പതിനൊന്നരയോടെ വീണ്ടും ചേരുമ്പോൾ സ്പീക്കറുടെ റൂളിംഗ് ആയിരുന്നു ആദ്യ നടപടി. നിയമസഭയിലെ സംഘർഷത്തെക്കുറിച്ചുള്ള കാര്യങ്ങളും സ്വീകരിച്ച നടപടികളും സ്പീക്കർ വിശദീകരിക്കുമ്പോൾ ഷീല വിഐപി ഗ്യാലറിയിൽ ഉണ്ടായിരുന്നു. 10 മിനിറ്റ് സഭാ നടപടികൾ വീക്ഷിച്ച ശേഷം ഷീല മടങ്ങി.

MORE IN ENTERTAINMENT
SHOW MORE