വാസുദേവ് സനല്‍ സംവിധാനം ചെയ്ത ഹയ എന്ന സിനിമയ്ക്ക് ആശംസകളുമായി സി.പി.ഐ.എം നേതാവും രാജ്യസഭ എം.പിയുമായ എ.എ റഹീമും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. ഹയ എന്ന ചിത്രം ഇന്നത്തെ കാലത്ത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന സാമൂഹികവിഷയമാണ് അവതരിപ്പിക്കുന്നതെന്നും ചിത്രം ചര്‍ച്ചയാവണമെന്നും ഇരു നേതാക്കളും പറഞ്ഞു. സിനിമ ഏറ്റവും ശക്തമായ മാധ്യമമാണെന്നും ഹയ എന്ന സിനിമയിലൂടെ മുന്നോട്ട് വെയ്ക്കുന്ന സന്ദേശം എല്ലാവരിലും എത്തട്ടെയെന്നും വി.ഡി സതീശന് പറഞ്ഞു.
സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ നിർമ്മിച്ച കാമ്പസ് ത്രില്ലർ ഹയ യുവാക്കളോടൊപ്പം ആവേശത്തോടെ കുടുംബങ്ങളും ഏറ്റെടുക്കുന്നു. യുവാക്കളുടെ അഭിരുചി മുൻനിർത്തിയുള്ള ക്യാംപസ് വിഷയത്തിനൊപ്പം പൊള്ളുന്ന ഒരു സാമൂഹ്യ വിഷയത്തെ ഉയർത്തിക്കൊണ്ടുവന്നാണ് ഹയ തിയറ്ററുകളില്‍ എത്തിയത്. പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും ഇതിനകം തന്നെ മികച്ച അഭിപ്രായം നേടിയ കാമ്പസ് മൂവി ത്രില്ലർ ഹയയെയും കുടുംബങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. കൗമാര കാലഘട്ടത്തിലെ വിഹ്വലതകൾ ഫലപ്രദമായി ആവിഷ്കരിക്കുന്നതാണ് ചിത്രം . കുറച്ചു കാലമായി യുവജനതയിൽ, പ്രത്യേകിച്ച് കേരളീയ സാമൂഹ്യാന്തരീക്ഷത്തില്‍ കാണുന്ന പ്രണയപ്പകയെന്ന ഗൗരവമുള്ള വിഷയത്തെ ആധാരമാക്കിയാണ് സിനിമ .
മാധ്യമ പ്രവർത്തകനായ മനോജ് ഭാരതിയുടേതാണ് രചന. ഒരു വലിയ ആശങ്കയെ മനസ്സിലുടക്കുന്ന യാഥാർത്ഥ്യമായി സംവേദിപ്പിക്കാൻ സംവിധായകൻ വാസുദേവ് സനലിനു കഴിഞ്ഞെന്നാമ് റിപ്പോര്‍ട്ട്. ആക്ഷനും, സെന്റിമെന്റ്സിനുമെല്ലാം കൃത്യമായ സ്ഥാനം നൽകിയാമ് സിനിമ അതേസമയം സംഗീത സാന്ദ്രമായ, അങ്ങേയറ്റം കളർഫുള്ളായ എന്റർടൈനർ ആകാനും ഹയ്ക്കു കഴിയുന്നു. ഗുരു സോമസുന്ദരം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍, ഭരത്, ശംഭു മേനോന്, സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവര്‍ക്കൊപ്പം ഇരുപത്തിനാലോളം പുതുമുഖങ്ങളും അണിനിരക്കുന്നു. ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ്, ശ്രീധന്യ, ശ്രീകാന്ത് മുരളി, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്, ശ്രീരാജ്, സണ്ണി സരിഗ, വിജയന് കാരന്തൂര്‍ തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു.
മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനിലാണ് സംഗീതം. സന്തോഷ് വര്‍മ്മ, മനു മഞ്ജിത്, പ്രൊഫ.പി.എന്‍. ഉണ്ണികൃഷ്ണന് പോറ്റി, ലക്ഷ്മി മേനോന് , സതീഷ് ഇടമണ്ണേല്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. കെ.എസ്.ചിത്ര, ജുവന് ഫെര്‍ണാണ്ടസ്, രശ്മി സതീഷ് , അസ്ലം അബ്ദുല്‍ മജീദ്, വരുണ്‍ സുനില്‍ ,ബിനു സരിഗ , വിഷ്ണു സുനില്‍ എന്നിവരാണ് ഗായകര്‍. മലയാള സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായി റോബോ ഫൈറ്റ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. സിനിമയുടെ ക്ലൈമാക്സിനു മുന്നോടിയായി നിര്‍ണ്ണായകപ്രാധാന്യമുള്ള സീനിലാണ് അത്യന്തം ആക്ഷന്‍ പാക്ക്ഡ് ആയ റോബോ ഫൈറ്റ് ഒരുക്കിയിരിക്കുന്നത്. 'കാന്താര' യടക്കം സിനിമകളുടെ ഗ്രാഫിക്സ് തയ്യാറാക്കിയ പ്രമുഖ ഗ്രഫിക്സ് ഗ്രൂപ്പായ ലവകുശയാണ് റൊബോട്ടിക് ഫൈറ്റ് സൃഷ്ടിച്ചിരിക്കുന്നത്.
ജിജു സണ്ണി ക്യാമറയും അരുണ്‍ തോമസ് എഡിറ്റിഗും നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര് -എസ്. മുരുഗന്, പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ -സണ്ണി തഴുത്തല. ഫിനാന്‍സ് കണ്ട്രോളര്- മുരളീധരന് കരിമ്പന.അസോ. ഡയറക്ടര്‍ -സുഗതന്, ആര്‍ട്ട് -സാബുറാം, മേയ്ക്കപ്പ്-ലിബിന് മോഹന്‍, സ്റ്റില്‍സ് -അജി മസ്ക്കറ്റ്, വി എഫ് എക്സ്- ലവകുശ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, പി ആര് ഒ- വാഴൂര്‍ ജോസ് , ആതിര ദില്‍ജിത്ത്