ബന്ധങ്ങളുടെ ആഴവും പരപ്പും; ചർച്ച ചെയ്ത് ‘മധുമതി’

ബന്ധങ്ങളുടെ ആഴവും ജീവിത യാഥാർഥ്യങ്ങളും ചർച്ചചെയ്ത് ഹ്രസ്വ ചിത്രം. പൊരുത്തക്കേടുകളുടെ പേരില്‍ വേർപിരിയാനൊരുങ്ങുന്ന ദമ്പതികളിലൂടെ മനുഷ്യബന്ധങ്ങളുടെ സങ്കീർണതകള്‍ പറഞ്ഞുവയ്ക്കുകയാണ് മധുമതി. 

പൊരുത്തക്കേടുകളിലേക്ക് മാത്രം ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ പരസ്പരം എത്ര പ്രിയപ്പെട്ടവരായിരുന്നെന്ന് മറന്നുപോകുന്ന ജീവിതസത്യമാണ് മധുമതി തുറന്നുകാട്ടുന്നത്. സ്വന്തം ഇഷ്ടങ്ങള്‍ അടിച്ചേല്‍പിക്കുന്നതില്‍ അല്ല സ്നേഹവും സന്തോഷവുമെന്ന യാഥാര്‍ഥ്യത്തിലേക്ക് ചിത്രം വിരല്‍ചൂണ്ടുന്നത്.  ബന്ധങ്ങളുടെ ആഴവും പരപ്പും അകകുരുക്കുകളും ചര്‍ച്ചയാവുന്നു. ഗരം മസാലയുടെയും ഗ്രീന്‍വുഡ്സ് പ്രൊഡക്ഷന്‍സിന്‍റെയും ബാനറില്‍ ആഘോഷ് വൈഷ്ണവാണ്   സംവിധാനവും ഛായാഗ്രഹണവും ചെയ്തിരിക്കുന്നത്.  സജീല്‍ ശ്രീധറിന്‍റെയാണ് തിരക്കഥ. നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറുമായ ബാദുഷ, ഡോ. അജ്ഞന രഞ്ജിത്ത്, ജെമിനി ഉണ്ണികൃഷ്ണന്‍, രാഹുല്‍ ആര്‍. നായര്‍ എന്നിവരാണ് അഭിനേതാക്കള്‍.