രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പ്രണയത്തിൽ..?; ഈ വർഷം വിവാഹം: റിപ്പോർട്ട്

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഡിയർ കോമ്രേഡ്, ഗീതാ ഗോവിന്ദം എന്നീ ചിത്രങ്ങളിലൂടെയാണ് ഇരുവരും പ്രേക്ഷക ഹൃദയം കീഴടക്കിയത്. ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഇരുവരും ഇതേക്കുറിച്ച് ഒന്നും തന്നെ തുറന്ന് പറഞ്ഞിട്ടില്ല.

ഇപ്പോഴിതാ ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ. മുംബൈയിൽ വച്ച് ഇരുവരും ഡേറ്റിങ് നടത്തിയിരുന്നെന്ന് വാർത്തകളുണ്ടായിരുന്നു. ഇതാണ് പലതരത്തിലുള്ള ഗോസിപ്പുകൾക്ക് വഴിവെച്ചത്. ഇപ്പോഴിതാ ഇരുവരും ഈ വർഷം തന്നെ വിവാഹിതരാകുന്നുവെന്നാണ് റിപ്പോർട്ട്.

ഈ പുതുവർഷപ്പിറവി രശ്മിക വിജയ്ക്കും സഹോദരൻ ആനന്ദിനുമൊപ്പം ഗോവയിലാണ് ആഘോഷിച്ചത്. വിജയ്‍യുടെ അമ്മ മാധവിയുമായും രശ്മിക അടുത്ത ബന്ധം പുലർത്തുന്നുണ്ട്. നിലവിൽ വിജയ് തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ലിഗർ ഇൻ മുംബൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ്. രശ്മിക മുംബൈയിലെ അപ്പാർട്മെന്റിലേക്ക് താമസം മാറ്റിയെന്നും റിപ്പോർട്ടുണ്ട്. മിഷൻ മഞ്ജു എന്ന ബോളിവുഡ് ചിത്രമാണ് രശ്മിക ഇനി ചെയ്യുന്നത്.