തിരികെയേകണം ആ കരുതലും സ്നേഹവും; മാതാപിതാക്കള്‍ക്കായി ‘അപ്പ’

വാര്‍ധക്യത്തിലെത്തിയവര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഏകാന്തതയാണ്. പ്രായമായ മാതാപിതാക്കളെ ഏകാന്തതയിലേക്ക് തള്ളിവിടാതെ അവര്‍ നല്‍കിയ കരുതലും സ്നേഹവും തിരികെ നല്‍കണമെന്ന് ഓര്‍മപ്പെടുത്തുകയാണ് അപ്പ എന്ന സംഗീത ആല്‍ബം. ആലപ്പുഴ ചന്ദനക്കാവ് നന്ദനത്തില്‍ ബാങ്ക് ഉദ്യോഗസ്ഥനായ ശ്രീനേഷ് എല്‍  പ്രഭുവാണ് പിതാവിനുള്ള സമര്‍പ്പണമായി അപ്പ ഒരുക്കിയിരിക്കുന്നത്.ഒറ്റപ്പെട്ടുകഴിയുന്ന മാതാപിതാക്കള്‍ കൂടുന്ന കാലത്ത് കരുതലും സ്ന്ഹവും അവര്‍ക്കു പകരണമെന്ന് ഓര്‍മപ്പെടുത്തുകയാണ് അപ്പ. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനായ  ആലപ്പുഴ ചന്ദനക്കാവ് നന്ദനത്തില്‍ ശ്രീനേഷ് എല്‍ പ്രഭു ആണ് പാട്ടൊരുക്കിയത്. അനിയന്‍ ഗണേഷ് ആണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്.

കേള്‍ക്കുന്നവരുടെ  മനംകവരുന്നതും ഉള്ളുനിറയ്ക്കുന്നതുമാണ് ഈ തമിഴ് ആല്‍ബം. പിതാവ് ലക്ഷ്മണപ്രഭുവിന്‍റെ  സപ്തതിക്കുവേണ്ടി ഒരുക്കിയ സമ്മാനമാണ് അപ്പ.  ശ്രീനേഷിന്‍റേത് തന്നെയാണ് രചനയും സംഗീതവും.കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ആല്‍ബത്തില്‍ അഭിനിയിച്ചിരിക്കുന്നത്. പ്രവാസി കൂടിയായ ഗായകന്‍ ജയദേവന്‍ ദേവരാജാണ് ആലാപനം.മനോരമ മ്യൂസിക്കാണ് വിതരണം. അര്‍ധശാസ്ത്രീയ ശൈലിയിലുള്ളതാണ് ഗാനം. ശ്രീനേഷിന്‍റെ അച്ഛനും അമ്മയും പാടും .കണക്കുകളുടെ കൂട്ടലും കിഴിക്കലും ഇടകലര്‍ന്ന ബാങ്ക് ജോലിയുടെ താളം പോലെ ജീവിതത്തെ താളാത്മകമാക്കുന്ന സംഗീതത്തെയും ശ്രീനേഷ് ചേര്‍ത്തുപിടിക്കുന്നു. സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളാണ് ശ്രീനേഷ് ഗാനങ്ങളാക്കുന്നത്. ചങ്ങനാശേരിയിലെ ഫാ.തോമസ് ഡി തൈക്കാട്ടുശേരിയാണ്  സംഗീതോപകരണങ്ങള്‍ പഠിപ്പിച്ചത്.  18 ഓളം ആല്‍ബങ്ങളാണ് ഇതുവരെ   ശ്രീനേഷ് പുറത്തിറക്കിയത്.