വിളിച്ചത് ‘കരിക്ക്’ കണ്ട്; ടോവീനോക്കൊപ്പം എന്തുകൊണ്ട് ഞാന്‍ എന്ന് തോന്നി

മിന്നൽ മുരളി തരംഗത്തിലാണ് ഇപ്പോൾ മലയാള സിനിമാ ലോകം. മലയാള സിനിമയെ വേറെ തലത്തിലേക്ക് ഉയർത്തിയ സിനിമയായിരിക്കുകയാണ് ബേസിൽ ജോസഫ് അണിയിച്ചൊരുക്കിയ മിന്നൽ മുരളി. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും ഗംഭീരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. നായകൻ ജെയ്സണെ പ്രണയിച്ചിട്ട് അവസാനം കയ്യൊഴിയുന്ന കുറുക്കന്മൂലയിലെ പരിഷ്ക്കാരി ബിൻസിയെയും ആരും മറക്കില്ല. ബിൻസിയായി തകർത്തഭിനയിച്ചത് സ്നേഹ ബാബുവാണ്. വെബ് സീരീസുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് സ്നേഹ. സ്നേഹയുടെ മിന്നൽ വിശേഷങ്ങൾ. വിഡിയോ കാണാം.