ദുൽഖറും ഞാനും ഒന്നിച്ചാൽ ആദ്യ 200 കോടി സിനിമ പിറക്കും: ഒമർ ലുലു

ദുൽഖർ സൽമാനെ വച്ച് താൻ ഒരു സിനിമയെടുത്താൽ  മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രം പിറക്കുമെന്നു സംവിധായകൻ ഒമർ ലുലു. രണ്ട് പുതിയ പിള്ളേരെ വെച്ച് 2000 തിയറ്ററിൽ സിനിമ ഇറക്കാൻ സാധിച്ചെങ്കില്‍ ദുല്‍ഖറിനെ പോലെ ഒരു ക്രൗഡ് പുള്ളറെ വെച്ച് 200 കോടി കലക്ട് ചെയ്യാന്‍ പുഷ്പം പോലെ സാധിക്കുെമന്നും ഒമർ പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് സിനിമയുടെ ഖത്തറിലെ ഫാന്‍സ് ഷോയില്‍ പങ്കെടുത്ത ചിത്രത്തിന് താഴെയാണ് ഒമര്‍ ലുലു ആരാധകനോട് വിശേഷങ്ങള്‍ പങ്കുവെച്ചത്. ഡെന്നീസ് ജോസഫിന്‍റെ തിരക്കഥയില്‍ ബാബു ആന്‍റണിയെ നായകനാകുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഒമർലുലു ഇപ്പോൾ.