യമണ്ടൻ പ്രേമകഥ നാളെ തിയറ്ററിൽ; പ്രതീക്ഷയും വിശേഷങ്ങളും പങ്കുവച്ച് നൗഫൽ

ഒരു ഇടവേളയ്ക്ക് ശേഷം ദുൽഖര്‍ സല്‍മാന്‍ നായകനായെത്തുന്ന മലയാള ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ' നാളെ തിയറ്ററുകളിലെത്തും. നവാഗതനായ  ബി.സി.നൗഫലാണ് ചിത്രത്തിന്റെ സംവിധായകൻ. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങൾക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്നു. സംയുക്ത മേനോനാണ്,  ചിത്രത്തില്‍ നായികയായി എത്തുന്നത്. നാദിർഷയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. നര്‍മത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ ബി.സി.നൗഫല്‍ ആണ് ഇന്ന് പുലര്‍വേളയില്‍ അതിഥി. വിശേഷങ്ങളും പ്രതീക്ഷയും പങ്കുവയ്ക്കുകയാണ് നൗഫൽ‌.