അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി; ചിത്രങ്ങൾ പങ്കിട്ട് ദിലീപ്

അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിപ്പ് ദിലീപിന്റെയും കാവ്യാ മാധവന്റെയും മകൾ മഹാലക്ഷ്മി. മകളെ കൈപിടിച്ച് എഴുതിക്കുന്ന ചിത്രം ദിലീപ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ വെച്ചാണ് മഹബാലക്ഷ്മി ഹരിശ്രീ കുറിച്ചത്. ദിലീപിനൊപ്പം കാവ്യയെയും മീനാക്ഷിയെയും ചിത്രത്തിൽ കാണാം. ഒപ്പം ഒരു ചിത്രം കൂടി ദീലീപ് പങ്കുവെച്ചു. അതിൽ മീനാക്ഷിയുടെ നെഞ്ചിൽ ചാഞ്ഞ് കിടക്കുകയാണ് മഹാലക്ഷ്മി. നിരവധിപ്പേരാണ് കുഞ്ഞ് മഹാലക്ഷ്മിക്ക് നന്മകൾ നേരുന്നത്. 

'ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം'. ദിലീപ് ചിത്രങ്ങൾക്കൊപ്പം കുറിച്ചു.