നായികയായി ക്യാമറ; കയ്യടി നേടി 'കുട്ടിദൈവം'; ഹ്രസ്വചിത്രത്തിന് അംഗീകാരം

ക്യാമറയെ നായികയാക്കിയ ഹ്രസ്വചിത്രത്തിന് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്‍റെ അംഗീകാരം. ചങ്ങനാശേരി സ്വദേശി ഡോ. സുവിദ് വില്‍സനാണ് സംവിധായകന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.

കുട്ടിദൈവം എന്ന ഹ്രസ്വചിത്രത്തിനാണ് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്‍റെ അംഗീകാരം. ക്യാമറ നായികയാകുന്ന ആദ്യ റിയലിസ്റ്റിക് ചിത്രമാണെന്ന് സുവിദ് പറയുന്നു. കേന്ദ്രകഥാപാത്രമായ പെണ്‍കുട്ടിയെ നേരിട്ട് കാണിക്കാതെയാണ് 13 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒറ്റഷോട്ടായവിഡിയോ. രാജ് ഭവനിലെ ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് ഗവര്‍ണറില്‍ നിന്ന് ഏറ്റുവാങ്ങിയത്

കലാഭവന്‍ പ്രജോദ്, നസീര്‍ സംക്രാന്തി തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഈ മാസം 22ന് തിരുവനന്തപുരത്ത് ന‌ക്കുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ സിനിമാപ്രവര്‍ത്തകരെ ആദരിക്കും. ആദ്യ പ്രദര്‍ശനവും അന്നുണ്ടാവും. ദന്തഡോക്ടര്‍ കൂടിയായ സുവിദ് 2013 മുതല്‍ ചലച്ചിത്ര രംഗത്തുണ്ട്.