'ഇങ്ങനെയെങ്കിൽ അറസ്റ്റ്'; കങ്കണയ്ക്ക് കോടതിയുടെ മുന്നറിയിപ്പ്

ചിത്രം കടപ്പാട്; ഗൂഗിൾ

മാനനഷ്ടക്കേസിൽ വാദം കേള്‍ക്കലിന് ഹാജരായില്ലെങ്കിൽ ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി. ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ ഇടപെടൽ. അന്ധേരി മെട്രോപ്പൊലിറ്റൻ കോടതിയാണ് കേസ് പരിഗണിക്കുന്നത്. തുടർച്ചയായി ഹാജരാതിരുന്നതോടെയാണ് താരത്തിന് കോടതി രൂക്ഷമായ മുന്നറിയിപ്പ് നൽകിയത്.

ബോളിവുഡിൽ  പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തർ എന്ന പരാമർശത്തിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. അതേസമയം കങ്കണ വിദേശത്തായതിനാലാണ് എത്താത്തത് എന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.