‘എ.ആര്‍ റഹ്മാനോ, ആരാണയാള്‍? ഭാരതരത്‌ന അച്ഛന്‍റെ കാലിലെ നഖത്തിനു സമം’; വിവാദം

പരാമർശങ്ങളിലൂടെ എന്നും വിവാദത്തിൽപ്പെടുന്ന നടനാണ് തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ. ഇപ്പോൾ ഓസ്കർ ജേതാവ് എ ആർ റഹ്മാനെതിരെയും ഭാരതരത്നക്കെതിരെയും വിവാദ പരാമർശം നടത്തി വെട്ടിലായിരിക്കുകയാണ് . എആർ റഹ്മാനാരാണ്, എനിക്കറിയില്ല, അങ്ങനൊരാൾ അവാർഡ് നേടിയെന്ന് കേട്ടിട്ടുണ്ട്. ഇത്തരം അവാർഡുകളൊക്കെ എൻറെ അച്ഛൻ എൻടിആറിന്റെ കാലിലെ നഖത്തിന് സമാനമാണ് എന്ന വാക്കുകളാണ് നന്ദമുരിയെ വിവാദത്തിലാക്കിയത്. പ്രദേശിക ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നന്ദമുരിയുടെ വാക്കുകൾ.

കുറഞ്ഞ കാലം കൊണ്ട് കൂടുതൽ സിനിമകൾ നിർമ്മിക്കാനും ഹിറ്റുകൾ സൃഷ്ടിക്കാനുമാണ് തന്റെ ലക്ഷ്യമെന്നും പറയുന്നു നടൻ.