ഏകാന്തതയും അതിജീവനവും വിഷയം; ശ്രദ്ധ നേടി 'ദാവീദ് ആന്റ് ഗോലിയാത്ത്'

ചലച്ചിത്ര അക്കാദമി പുരസ്കാരം നേടിയ ഹ്രസ്വചിത്രം ദാവീദ് ആന്റ് ഗോലിയാത്തിന് യൂ ട്യൂബിലും മികച്ച പ്രതികരണം. ഏകാന്തതയും അതിജീവനവും വിഷയമാക്കി നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് ഫാ. ജേക്കബ് കോറോത്തും ഫാ. ജെയിംസ് തൊട്ടിയിലും ചേര്‍ന്നാണ്. ഫാ. ജോസ് പുതുശേരിയുടേതാണ് തിരക്കഥ.

കോവിഡ് കാലത്ത് അകന്നുകഴിയേണ്ടിവന്നവര്‍. അവര്‍ക്കിടയിലേക്ക് വിളിക്കാതെ വന്നെത്തുന്ന അതിഥിയാണ് ഏകാന്തത. എങ്കിലും ജീവിതം പോസിറ്റീവായി കാണുന്നവര്‍ക്ക് അതിജീവനം അത്ര ആയാസം നിറഞ്ഞതല്ല. ദാവീദ് ആന്റ് ഗോലിയാത്ത് എന്ന ലഘുസിനിമ പ്രേക്ഷകരോട് പറയുന്നത് ഇതാണ്. കയ്യകലം നില്‍ക്കുമ്പോഴും ൈകമോശം വരാത്ത സ്നേഹത്തെകുറിച്ച്. 

ഏകാന്തതയും അതിജീവനവും എന്ന വിഷയത്തില്‍ കേരള ചലച്ചിത്ര അക്കാദമി നടത്തിയ മല്‍സരത്തില്‍ മികച്ച പത്തുതിരക്കഥകളിലൊന്നായിരുന്നു ഇത്. ഫാ. ജോസ് പുതുശേരിയാമ് രചന നിര്‍വഹിച്ചത്. ജിജോ എബ്രഹാം ക്യാമറ ചെയ്ത ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സെബാസ്റ്റ്യന്‍ വര്‍ഗീസിന്‍റേതാണ്. പില്‍ഗ്രിംസ് കമ്യൂണിക്കേഷന്‍ ആണ് ദാവീദ് ആന്‍റ് ഗോലിയാത്ത് നിര്‍മിച്ചത്.