മുടി പിന്നിൽ കെട്ടി സ്റ്റൈലിഷായി മമ്മൂട്ടി; വൈറലായി ചിത്രം

വീണ്ടും ചെറുപ്പമായോ എന്ന കമന്റുകൾ നിറയുകയാണ് മമ്മൂട്ടിയുടെ പേജിൽ. സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം.  മുടി പിന്നിൽ കെട്ടി വച്ച തരത്തിലുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഇതോടെ പുതിയ ലുക്കിനെ വാഴ്ത്തി ആരാധകരും രംഗത്തെത്തി. പുതിയ സിനിമയുടെ പ്രഖ്യാപനമാണോ എന്നും ചോദ്യങ്ങളുണ്ട്. അമൽ നീരദ് ഒരുക്കുന്ന ഭീഷ്മ പർവത്തിനായി നീളൻ മുടിയും താടിയും മാസ് ലുക്കിൽ മുൻപ് അദ്ദേഹം എത്തിയിരുന്നു.